Friday, February 27, 2009

ജാവാസ്ക്രിപ്റ്റ്‌

നമ്മള്‍ സാധാരണ കേട്ടുവരുന്ന ഒരു സങ്കേതിക പദമാണ് ജാവാസ്ക്രിപ്റ്റ്‌ . എന്താണീ ജാവാസ്ക്രിപ്റ്റ്‌ ?
വെബ് സന്കെതത്തില്‍ ജോലി ചെയ്യുന്ന ആളുകള്കൊക്കെ അറിയാവുന്ന ഒരു സാധനമാണ്‌ ജാവാസ്ക്രിപ്റ്റ്‌.

ഇത് ഉപയോഗിച്ചാണ് ഒരു പുതിയ വിന്‍ഡോ ഓപ്പണ്‍ ചെയ്യുനതും, നമ്മള്‍ പോസ്റ്റ് ചെയ്യുന്ന കാര്യം തെറ്റുകള്‍ക്കായി പരിശോധിക്കുന്നതും (ബ്രൌസര്‍ വിണ്ടോവില്‍) . ചിലപ്പോള്‍ കണ്ടിട്ടില്ലേ പോസ്റ്റ് ചെയ്യുന്ന ബട്ടണ്‍ ഞെക്കിയാല്‍ ഉടനെ തന്നെ എന്തൊക്കെ തെറ്റിപോയി എന്ന് നമ്മളെ മനസ്സില്‍ ആക്കി തരുന്നത്.
ഇതിനെ client side validation എന്ന് വിളിക്കുന്നു. client അഥവാ നമ്മിടെ ബ്രൌസേരിന്റെ ഉള്ളില്‍ നിന്നും നാം submit ചെയ്ത വിവരങ്ങള്‍ തെറ്റുകള്‍ക്കായി പരിശോധിക്കുന്നതിനെ ആണ് ഇങ്ങനെ വിളിക്കുന്നത്‌.

ഇതിനു മാത്രമല്ല വേറെ ധാരാളം കാര്യങ്ങള്‍ക്കായി ജാവാസ്ക്രിപ്റ്റ്‌ ഉപയോഗിക്കുന്നുണ്ട്, ഉദാ : ജിമെയില്‍, ധാരാളമായി ജാവാസ്ക്രിപ്റ്റ്‌ ഉപയോഗിച്ചാണ്‌ നല്ല usable അയ ഒരു ഫ്രന്റ്‌ ഏന്‍ഡ് തരുന്നത്.
DHTML ഉപയോഗിച്ചു ഉപയോക്താക്കള്‍ക്ക് പെട്ടെന്നുപയൊഗിക്കന് പറ്റുന്ന പല കാര്യങ്ങളും ചെയ്യാവുന്നതാണ് .

അപ്പോള്‍ ജാവാസ്ക്രിപ്റ്റ്‌ ഒരു ഉപയോഗി ആണ്. അതെ സമയം ഉപദ്രവകാരികളുടെ കയ്യില്‍ കിട്ടിയാല്‍ തിരിച്ച്ച്ച്ചും ആകാം. ഉദാ : ചില ജാവാസ്ക്രിപ്റ്റ്‌ ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിലെ കുക്കീസ്‌ മോഷ്ടിക്കാനും അതുമൂലം നിങ്ങളെ കുറിച്ചുള്ള ചില വിവരങ്ങള്‍ അറിയുവാനും സാധിക്കും, അതായതു, നിങ്ങ എന്ത് തരാം വെബ് സൈറ്റ് സന്ദര്‍ശിക്കുന്നു തുടങ്ങി . ക്രോസ് സൈറ്റ് സ്ക്രിപ്തിംഗ് ഉപയോഗിച്ച് നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു മറ്റു സ്യടുകളിലെക് കൂട്ടി കൊണ്ടുപോകാനും സാധിക്കും.
അതിനാല്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റ് വിശ്വസിക്കാന്‍ കൊള്ളാമെന്ന് ഉറപ്പാക്കുക. porn സൈറ്റ് ക ള്‍ മിക്കവാറും എല്ലാം ജാവാസ്ക്രിപ്റ്റ്‌, active-x ഉപയോഗിച്ച് വൈറസുകള്‍ കയറ്റി വിട്ടേക്കാം.

Sunday, February 15, 2009

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -ചിതറിക്കിടക്കുന്ന ചില ചിന്തകള്‍ ഒരുമിച്ച്ഉ കൂട്ടാനുള്ള ഒരു ശ്റമം .

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗത്തില്‍ കേരളം മുന്‍പന്തിയില്‍ നില്കുന്നു എന്ന്നെവിടെയോ വായിച്ചു.something is better than nothing . അങ്ങനെയേ എനിക്ക് തോന്നിയുള്ളൂ. തീര്‍ച്ചയായും നല്ല ഒരുവിഭാഗം യുവാക്കള്‍ ഇവിടെ linux based ഓപ്പറേറ്റിങ് സ്യ്സ്റെംസ് ഉപയോഗിക്കുന്നുണ്ട്‌. പക്ഷെ ഒരു വലിയ വിഭാഗത്ത്തിഇനിനിയും ഇതെന്ന്താണ് സാധനം എന്ന് മനസിലായിട്ടില്ല. അവര്‍ക്കിപ്പോഴും വിന്‍ഡോസ് ഫ്രീ ആണ്. എങ്ങനെ ? കമ്പ്യൂട്ടര്‍ മേടിക്കുമ്പോള്‍ പറഞ്ഞാല്‍ , അത് തരുന്ന ആള്‍ എല്ലാ സോഫ്റ്റ്‌വെയറും സൗജന്യമായി തരുമല്ലോ ? പിന്നെ എന്തിനു വേറൊരു OS നോക്കി പോണം. മാത്രമല്ല വലിയൊരു ശതമാനം സാധനങ്ങളും വിണ്ടോവ്സിനെ അടിസ്ഥാനപ്പെടുത്തി ചെയ്തിരിക്കുന്നതും. ഉദാ: ചില വെബ് സൈറ്റുകള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോരെരിലെ കാണാന്‍ പറ്റു. എന്തിനേറെ പറയുന്നു VAT efile ചെയ്യാന്‍ സര്‍ക്കാരു പോലും മൈക്രോസോഫ്റ്റ് എക്സല്‍ ഉപയോഗിക്കാനല്ലേ പറയുന്നത്.

സ്വതന്ത്ര സോഫ്ത്വരേനെക്കുരിച്ചൊരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് , ഇങ്ങനെ എല്ലാം ഫ്റീ ആയിക്കൊടുതല്‍ ആള്‍ക്കാര്‍ മടിയന്മാരായി പ്പോവില്ലേ എന്നായിരിന്നു. ഫ്റീ ആയിട്ടു ശാപ്പാട് അങ്ങനെ ആണ് ഇതിനെ ഇപ്പോഴും ആള്‍ക്കാര്‍ കാണുന്നതെന്ന് തോന്നുന്നു. സത്യത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന് പറയുമ്പോള്‍ കുറെക്കൂടി അര്ഥ വ്യാപ്തി ഇതിനു തോന്നുണ്ട് .

എന്തായാലും കുറെക്കാലമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിക്കുന്നത്. തരക്കേടില്ല . ഒന്ന് ബ്രൌസ് ചെയ്യാനും, ഇമെയില്‍ ചെക്ക് ചെയ്യാനും അത്രാവശ്യം വേര്‍ഡ്‌ പ്രോസ്സ്സിംഗ് നടത്താനും സ്വയമ്പന്‍ സാധനം തന്നെ ഇത് . പിന്നെ സോഫ്റ്റ്‌വെയര്‍ license നെക്കുരിച്ച്ച്ച് പേടിക്കേണ്ട.

ഇത് കേട്ടാല്‍ എനിക്ക് മൈക്രോസോഫ്റ്റ് നോട് വ്യരാഗ്യം ഉണ്ടെന്നു തോന്നും. ഇല്ലേ ഇല്ല . അതും ഒരു നല്ല പ്രോഡക്റ്റ് തന്നെ. പക്ഷെ എന്തിനും ഏതിനും കാശു കൊടുക്കണം . ഞാന്‍ ആലോചിച്ചു 7000 OS
15000 ഓഫീസ് suite ,വേറെ ഉപയോഗമുള്ള സോഫ്ത്വരിനെല്ലാം കാശു കൊടുത്തു മുടിയും. അതിലും നല്ലത് മനസ്സമാധാനത്തോടെ വല്ല ഗ്നു/ലിനക്സ് ഉപയോഗിക്കുകതന്നെ