Sunday, February 15, 2009

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ -ചിതറിക്കിടക്കുന്ന ചില ചിന്തകള്‍ ഒരുമിച്ച്ഉ കൂട്ടാനുള്ള ഒരു ശ്റമം .

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗത്തില്‍ കേരളം മുന്‍പന്തിയില്‍ നില്കുന്നു എന്ന്നെവിടെയോ വായിച്ചു.something is better than nothing . അങ്ങനെയേ എനിക്ക് തോന്നിയുള്ളൂ. തീര്‍ച്ചയായും നല്ല ഒരുവിഭാഗം യുവാക്കള്‍ ഇവിടെ linux based ഓപ്പറേറ്റിങ് സ്യ്സ്റെംസ് ഉപയോഗിക്കുന്നുണ്ട്‌. പക്ഷെ ഒരു വലിയ വിഭാഗത്ത്തിഇനിനിയും ഇതെന്ന്താണ് സാധനം എന്ന് മനസിലായിട്ടില്ല. അവര്‍ക്കിപ്പോഴും വിന്‍ഡോസ് ഫ്രീ ആണ്. എങ്ങനെ ? കമ്പ്യൂട്ടര്‍ മേടിക്കുമ്പോള്‍ പറഞ്ഞാല്‍ , അത് തരുന്ന ആള്‍ എല്ലാ സോഫ്റ്റ്‌വെയറും സൗജന്യമായി തരുമല്ലോ ? പിന്നെ എന്തിനു വേറൊരു OS നോക്കി പോണം. മാത്രമല്ല വലിയൊരു ശതമാനം സാധനങ്ങളും വിണ്ടോവ്സിനെ അടിസ്ഥാനപ്പെടുത്തി ചെയ്തിരിക്കുന്നതും. ഉദാ: ചില വെബ് സൈറ്റുകള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോരെരിലെ കാണാന്‍ പറ്റു. എന്തിനേറെ പറയുന്നു VAT efile ചെയ്യാന്‍ സര്‍ക്കാരു പോലും മൈക്രോസോഫ്റ്റ് എക്സല്‍ ഉപയോഗിക്കാനല്ലേ പറയുന്നത്.

സ്വതന്ത്ര സോഫ്ത്വരേനെക്കുരിച്ചൊരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് , ഇങ്ങനെ എല്ലാം ഫ്റീ ആയിക്കൊടുതല്‍ ആള്‍ക്കാര്‍ മടിയന്മാരായി പ്പോവില്ലേ എന്നായിരിന്നു. ഫ്റീ ആയിട്ടു ശാപ്പാട് അങ്ങനെ ആണ് ഇതിനെ ഇപ്പോഴും ആള്‍ക്കാര്‍ കാണുന്നതെന്ന് തോന്നുന്നു. സത്യത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന് പറയുമ്പോള്‍ കുറെക്കൂടി അര്ഥ വ്യാപ്തി ഇതിനു തോന്നുണ്ട് .

എന്തായാലും കുറെക്കാലമായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിക്കുന്നത്. തരക്കേടില്ല . ഒന്ന് ബ്രൌസ് ചെയ്യാനും, ഇമെയില്‍ ചെക്ക് ചെയ്യാനും അത്രാവശ്യം വേര്‍ഡ്‌ പ്രോസ്സ്സിംഗ് നടത്താനും സ്വയമ്പന്‍ സാധനം തന്നെ ഇത് . പിന്നെ സോഫ്റ്റ്‌വെയര്‍ license നെക്കുരിച്ച്ച്ച് പേടിക്കേണ്ട.

ഇത് കേട്ടാല്‍ എനിക്ക് മൈക്രോസോഫ്റ്റ് നോട് വ്യരാഗ്യം ഉണ്ടെന്നു തോന്നും. ഇല്ലേ ഇല്ല . അതും ഒരു നല്ല പ്രോഡക്റ്റ് തന്നെ. പക്ഷെ എന്തിനും ഏതിനും കാശു കൊടുക്കണം . ഞാന്‍ ആലോചിച്ചു 7000 OS
15000 ഓഫീസ് suite ,വേറെ ഉപയോഗമുള്ള സോഫ്ത്വരിനെല്ലാം കാശു കൊടുത്തു മുടിയും. അതിലും നല്ലത് മനസ്സമാധാനത്തോടെ വല്ല ഗ്നു/ലിനക്സ് ഉപയോഗിക്കുകതന്നെ

No comments:

Post a Comment